08:24pm 05 September 2026
NEWS
കുടുംബശ്രീ യുടെ ആഭിമുഖ്യത്തിൽ മാധ്യമ ശിൽപശാല സംഘടിപ്പിച്ചു
18/07/2025  08:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുടുംബശ്രീ യുടെ ആഭിമുഖ്യത്തിൽ മാധ്യമ ശിൽപശാല സംഘടിപ്പിച്ചു
HIGHLIGHTS

കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്ന മാധ്യമ ശിൽപ്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി രാജേശ്വരി ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ : കുടുംബശ്രീയുടെ വിവിധ പദ്ധതികളെ കുറിച്ച് അവബോധം നൽകുകയും പദ്ധതി പ്രവർത്തനങ്ങൾക്ക് പ്രചാരണം നൽകുന്നതിനുമായി  കുടുംബശ്രീ ജില്ലാമിഷൻ ആലപ്പുഴയുടെ  നേതൃത്വത്തിൽ മാധ്യമ ശില്പശാല  സംഘടിപ്പിച്ചു.ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി രാജേശ്വരി ഉദ്ഘാടനം ചെയ്തുകുടുംബശ്രീ പദ്ധതികളെ കുറിച്ചുള്ള വിശദവിവരണം,   കുടുംബശ്രീ പ്രവർത്തനങ്ങളിൽ മാധ്യമപ്രവർത്തകരുടെ പങ്ക് എന്ന വിഷയത്തിൽ ചർച്ച എന്നിവ  മാധ്യമ ശില്പശാലയുടെ ഭാഗമയി നടന്നു.കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രഞ്ജിത്ത് എസ്  അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ ആക്സിസ്റ്റന്റ് കോഡിനേറ്റർ ടെസി  ബേബി സ്വാഗതം പറഞ്ഞു. ആലപ്പുഴ ജില്ല ഇൻഫർമേഷൻ ഓഫിസർ കെ എസ് സുമേഷ്, ആലപ്പുഴ പ്രസ് ക്ലബ്ബ് പ്രസിഡന്റ് റോയി കൊട്ടാരച്ചിറ എന്നിവർ ആശംസകൾ നേർന്നു.  ആലപ്പുഴ ജില്ലാ മെഷീൻ പിആർ ഇന്റേൺ ശരണ്യ ടി യു  നന്ദി  രേഖപ്പെടുത്തി. തുടർന്ന് കുടുംബശ്രീയിലെ മികച്ച സംരംഭകർ  അനുഭവങ്ങൾ  പങ്കുവച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.